മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്തുകേസുകളിലൊക്കെ പിടിയിലാകുന്നതെന്ന കെ ടി ജലീല്‍ എംഎല്‍എയുടെ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ല ഇതെന്നും. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണണമെന്നും. ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ കെ.ടി ജലീലിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് പി.സി ജോര്‍ജ്.
താനും കെ.ടി ജലീലും പറയുന്നത് ഒന്നു തന്നെയാണെന്നും ഇതേ കാര്യങ്ങളാണ് പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതെന്നും പി.സി ജോർജ് പറയുന്നു. തന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങിത്തിരിച്ച രാജ്യദ്രോഹികൾക്ക് ഇപ്പോൾ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ടെന്നും ജനങ്ങൾ എന്തൊക്കെ അറിയരുതെന്ന് അവർ ആഗ്രഹിച്ചോ അത് വഴിയേ പോവുന്ന എല്ലാരും ചർച്ച ചെയ്ത് തുടങ്ങിയെന്നും ജോർജ് പറയുന്നു. ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുൻപ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ടെന്നും, കേസ് കൊടുക്കാനും പി.സി ജോര്‍ജ് പറയുന്നു.