സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ സമരത്തെ തള്ളി സര്‍ക്കാര്‍. സമരത്തില്‍ രാഷ്ട്രീയം കലര്‍ന്നിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് നിയമസഭയില്‍ ആരോപിച്ചു. അങ്കണവാടി ജീവനക്കാര്‍ക്കായി ബജറ്റില്‍ മാറ്റിവച്ച ഒന്‍പതുകോടി രൂപ ചെലവഴിച്ചു. പത്തുകോടി അധികമായി അനുവദിക്കുകയും ചെയ്തു. നാലുമാസത്തെ കുടിശിക ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, സമരം ചെയ്യുന്നവരെ ആട്ടിപ്പായിക്കലാണ് സര്‍ക്കാരിന്‍റെ രീതിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി. യുഡിഎഫ് സര്‍ക്കാര്‍ അങ്കണവാടി ജീവനക്കാരുടെ വേതനം 550 രൂപയില്‍ നിന്ന് പതിനായിരമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അവകാശപ്പെട്ടു. അങ്കവാടി ജീവനക്കാര്‍ക്ക് മിനിമം വേജസിന്‍റെ പകുതിപോലും പ്രതിദിനം കിട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒന്‍പതുമാസമായി അങ്കണവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടില്ല. അവരെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സതീശന്‍ പറഞ്ഞു. ഇതോടെ സഭയില്‍ ഭരണ–പ്രതിക്ഷ ബഹളമുണ്ടായി. പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.