സവര്‍ക്കര്‍ രാജ്യശത്രുവല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കാലിക്കറ്റ് വാഴ്സിറ്റിയിലെ എസ്എഫ്ഐ തയാറാക്കിയ ബാനറില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ‘WE NEED CHANCELLOR NOT SAVARKAR’ എന്ന ബാനറാണ് എസ്എഫ്ൈഐ ഉയര്‍ത്തിയത്. എന്ത് ചിന്തയാണിതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ ചോദിച്ചു. കുടുംബത്തെപ്പോലും മറന്നു സവര്‍ക്കര്‍ പ്രവര്‍ത്തിച്ചത് രാജ്യത്തിനായെന്നും ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
'സർവലകശാലയിലേക്ക് കയറിയപ്പോൾ പോസ്റ്റർ കണ്ടു. എന്ത് ചിന്തയാണിത്? സവർക്കർ എങ്ങനെയാണ് രാജ്യത്തിന്‍റെ ശത്രു ആകുന്നത്? സവർക്കർ എന്താണ് ചെയ്തത്? ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാകും മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാ കാലത്തും പ്രവർത്തിച്ചത്. വീടിനെയൊ, വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവർക്കർ എല്ലാ കാലത്തും ചിന്തിച്ചത്. സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായി മാറിയത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്തയാളാണ് സവർക്കര്‍’ ഗവര്‍ണര്‍ പറഞ്ഞു.