തിരുവനന്തപുരത്ത് ബിജെപി നേതാവ് വി.വി.രാജേഷിനെതിരെ പോസ്റ്ററുകൾ. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി വി.വി. രാജേഷാണെന്ന് പോസ്റ്ററുകളിൽ ആരോപിക്കുന്നു. കൂടാതെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.