പോടാ ചെറുക്കാ വിവാദം രണ്ടാം ദിവസമായ ഇന്നും പുകയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ പ്രസംഗിക്കുമ്പോള്‍ മന്ത്രി ആര്‍. ബിന്ദു മൂന്നോ നാലോ തവണ എഴുന്നേറ്റുനിന്ന് ചീത്ത വിളിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. അമ്മയുടെ പ്രായമുള്ളയാള്‍ ഇങ്ങനെ പെരുമാറാമോ എന്ന് മന്ത്രി ആലോചിക്കട്ടെ എന്നായിരുന്നു രാഹുല്‍മാങ്കൂട്ടത്തിന്‍റെ പ്രതികരണം.
പോടാ ചെറുക്കാ എന്ന് രാഹുല്‍മാങ്കൂട്ടത്തിലിനോട് നിയമസഭക്ക് ഉള്ളില്‍ വെച്ച് പറഞ്ഞിട്ടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു ശക്കിയുക്തം വാദിക്കുമ്പോഴും പ്രതിപക്ഷം വിടാനൊരുക്കമല്ല. എല്ലാവരും കണ്ടുകൊണ്ടിരിക്കെയാണ് മന്ത്രിപലതവണ ചീത്തവിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിമര്‍ശിക്കുമ്പോള്‍ പരിഹസിക്കുന്നതാണ് മന്ത്രിയുടെ രീതിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മൈക്ക് ഒാണായിരിക്കുമ്പോഴും ഒാഫായിരിക്കുമ്പോഴും എന്തെല്ലാം പദ പ്രയോഗങ്ങളാവാം എന്ന് ഇനിയും സഭക്കുപുറത്ത് ചര്‍ച്ച തുടരും എന്ന് ഉറപ്പായി.