നിമയമസഭയില്‍ ക്ഷുഭിതനായ സ്പീക്കര്‍ക്ക് മറുപടിയുമായി കെ.ടി ജലീല്‍. കാര്യങ്ങള്‍ പറഞ്ഞുവരുമ്പോള്‍ സമയം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമല്ലെന്ന് ജലീല്‍. ലീഗിന്‍റെ കോട്ടയില്‍ ജയിച്ചു വരുന്നതിനാല്‍ ഉശിര് കൂടുമെന്നും മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നുവര്‍ക്ക് അത് എളുപ്പം പിടികിട്ടില്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീറിനോട് ജലീല്‍.
സ്വകാര്യ സര്‍വ്വകലാശല ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ അനുവദിച്ച സമയം കഴിഞ്ഞും പ്രസംഗം തുടര്‍ന്ന ജലീലിനോട് സ്പീക്കര്‍ നടത്തിയ ക്ഷോഭ പ്രകടനമാണിത്. വിഷയത്തില്‍ മൗനം ഭേദിച്ച ജലീലില്‍ മറുപടി ഫെയ്സ്ബുക്കിലൂടെ നല്‍കി.
സ്പീക്കറെ പരോക്ഷമായല്ല നേരിട്ടു തന്നെ ഉന്നമിട്ട് കൊണ്ട്. ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ സമയം നീണ്ടു പോയത് ക്രിമിനല്‍ കുറ്റമല്ല. അങ്ങനെ തോന്നവരോടെ സഹതപിക്കുകയെ നിര്‍വ്വാഹമുള്ളൂ. ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മലപ്പറുത്തെ ലീഗ് കോട്ടയില്‍ നിന്നാണ് തുടര്‍ച്ചയായി ജയിച്ചുവരുന്നത്. അതിനാല്‍ ഉശിര് കൂടും. മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അതെളുപ്പം പിടികിട്ടണമെന്നില്ലെന്നും സ്പീക്കറെ ലക്ഷ്യമിട്ട് ജലീല്‍ കുറച്ചു.
ലീഗിന്‍റെ കോട്ടയില്‍ നിന്ന് പോരാടി ജയിച്ചു വരുന്ന തന്നെ നിയന്ത്രിക്കാന്‍ തലശ്ശേരിയിലെ സിപിഎം കോട്ടയില്‍ നിന്ന് ഈസിയായി ജയിച്ചുവരുന്ന സ്പീക്കര്‍ ഷംസീറായിട്ടില്ലെന്നാണ് ജലീല്‍ പറയാതെ പറഞ്ഞുവയ്ക്കുന്നത്.
ജലീലിന്റെ കുറിപ്പ് പൂര്‍ണരൂപം
സ്വകാര്യ സർവകലാശാലാ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം ‘ഉശിര്’ കൂടും. അത് പക്ഷെ,‘മക്കയിൽ’ ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.