നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വഖഫ്, മുനമ്പം വിഷയങ്ങളിൽ പ്രതീക്ഷയർപ്പിച്ച് BJP. ആറുമാസം മുമ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ ബൂത്തുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചതായും ആ ടെമ്പോ നിലനിർത്തിയാണ് മുന്നോട്ടുപോകുന്നതെന്ന് BJP ഈസ്റ്റ് ജില്ലാ പ്രസിഡൻറ് പി ആർ രശ്മില്‍നാഥ്. സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്നും NDA സംബന്ധിച്ചിടത്തോളം അൻവർ ഒരു എഫക്ട് അല്ലെന്നും രശ്മില്‍നാഥ് വ്യക്തമാക്കി.
നിലമ്പൂർ ഉപതെരഞ്ഞടുപ്പിനായി, ബൂത്ത് തലങ്ങളിൽ അടക്കം പ്രവർത്തകർ സജ്ജമാണ്. അതേസമയം ആരാകും സ്ഥാനാർത്ഥിയാകുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല എന്നാണ് പി ആർ രശ്മിൽനാഥ് പറയുന്നത്. സംസ്ഥാന നേതൃത്വം പറയുന്ന സാഹചര്യത്തിൽ, അഭിപ്രായം പറയുമെന്ന് രശ്മിനാഥ് പറഞ്ഞു. വഖഫ്, മുനമ്പം വിഷയങ്ങൾ ഉപാതിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് തന്നെയാണ് BJP 'പ്രതീക്ഷിക്കുന്നത്.മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും എന്നാണ് മണ്ഡലത്തിലെ ബിജെപി പ്രതീക്ഷ.