സി.പി.എം സ്വാധീനമേഖലയിലെ ബി.ജെപി വളര്‍ച്ചയുടെ കാരണം കണ്ടെത്തണമെന്ന് സി.പി.എം ജനറല്‍ എം.എ.ബേബി. കോണ്‍ഗ്രസിന്‍റെ ചെലവില്‍ മാത്രമല്ല ബി.ജെ.പി വളരുന്നത് എന്നു പറഞ്ഞ അദ്ദേഹം സഹകരിക്കാന്‍ കഴിയുന്നിടത്ത് കോണ്‍ഗ്രസുമായി സഹകരിക്കുമെന്നും വ്യക്തമാക്കി. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റാനാണ് ഈ സഹകരണമെന്നും കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി നടപടിയുണ്ടായ സാഹചര്യം മുന്‍നിര്‍ത്തി പല ഗവര്‍ണര്‍മാരും സംഘപരിവാര്‍ താല്‍പര്യം സംരക്ഷിക്കുന്നു എന്നും അതിരുകള്‍ ലംഘിച്ചാണ് ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തികളെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.