സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ വീണ വിജയനെ പ്രതി ചേര്‍ത്തതിനോട് ആദ്യമായി പ്രതികരിച്ച് പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ അബിന്‍ വര്‍ക്കി. ബിജെപിയുടെ ദയ കാംക്ഷിച്ചു നിൽക്കുന്ന വിനീത ദാസനായി മുഖ്യമന്ത്രി മാറിയെന്ന് അബിന്‍ വിമര്‍ശിച്ചു. കേന്ദ്രത്തെയും ബി.ജെ.പിയെയും ഒന്ന് പേരിന് പോലും വിമർശിക്കാൻ ആവാത്ത ദുർബലനായ ' ഹോം ' മിനിസ്റ്ററാണ് പിണറായി വിജയൻ എന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെയും ലക്ഷ്യമെന്തെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നെ ഇതൊന്നും ബാധിക്കില്ലെന്ന് ആദ്യം മനസിലാക്കുക. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. നിങ്ങള്‍ക്ക് വേണ്ടത് എന്‍റെ രക്തമാണ്. അതത്ര വേഗം കിട്ടുന്നൊരു കാര്യമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഈ കേസിനെ അത്ര ഗൗരവത്തില്‍ കാണുന്നില്ലെന്നും, എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടത് എന്‍റെ രക്തമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് മകളെ ന്യായീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ആവർത്തിച്ചു ചോദിച്ച ചോദ്യം.
" മകൾക്ക് എതിരെയുള്ളത് കേന്ദ്രത്തിന്റെ പ്രതികാര നടപടിയാണോ? "
5 തവണ ചോദിച്ച ഈ ചോദ്യത്തിനുള്ള ഒറ്റ ഉത്തരം..
" മറ്റെന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്ക്.."
ഈ മൗനത്തിൽ നിന്ന് വളരെ വ്യക്തമാണ്. ബിജെപിയുടെ ദയ കാംക്ഷിച്ചു നിൽക്കുന്ന വിനീത ദാസനായി വിജയൻ മാറി.
കേന്ദ്രത്തെയും ബി.ജെ.പിയെയും ഒന്ന് പേരിന് പോലും വിമർശിക്കാൻ ആവാത്ത ദുർബലനായ ' ഹോം ' മിനിസ്റ്ററാണ് പിണറായി വിജയൻ.