യുഡിഎഫ് വിട്ടുവരുന്ന വിജയസാധ്യതയുളളവരുണ്ടെങ്കില്‍ സിപിഎം നിലമ്പൂരില്‍ ഇടതുസ്ഥാനാര്‍ഥിയായി പരിഗണിച്ചേക്കാമെന്ന് സിപിഎം ജില്ല സെക്രട്ടറി വി.പി.അനില്‍ മനോരമ ന്യൂസിനോട്. പി.വി.അന്‍വറിന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഒട്ടും സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും ഏറ്റവും ജയസാധ്യതയുളള സ്ഥാനാര്‍ഥിയെയാണ് സിപിഎം പരിഗണിക്കുന്നതെന്നും വി.പി.അനില്‍ പറഞ്ഞു.