കണ്ണൂരില്‍ കെ.കെ.രാഗേഷ് ഇനി സിപിഎമ്മിനെ നയിക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. രാഗേഷിന് പുറമെ ടി.വി.രാജേഷിനെയും എം.പ്രകാശനെയുമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചത്. എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് കണ്ണൂരില്‍ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
55കാരനായ കെ.കെ. രാഗേഷ് നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. 2015 ല്‍ രാജ്യസഭാംഗമായിരുന്നു. സിപിഎം സംസ്ഥാന സമിതിയംഗം,എസ്എഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് ചുമതലകളും വഹിച്ചിട്ടുണ്ട്.