കോടതി വെറുതെ വിട്ട കോൺഗ്രസുകാരായ പ്രതികൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന പരാമർശത്തിനെതിരെ കൊല്ലപ്പെട്ട കെ.പി.സുരേന്ദ്രന്റെ സഹോദരി കെ.പി. രാധ രംഗത്തെത്തി. സഹോദരൻ ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ പുനരന്വേഷണം വേണം. പ്രതികൾ ജീവിച്ചിരിപ്പില്ലെന്ന പരാമർശം ബാക്കിയുള്ളവരെക്കൂടി കൊല്ലുമെന്ന ഭീഷണിയാണെന്നും രാധ
ചീമേനി കൂട്ടക്കൊലപാതകത്തിന് പിന്നാലെ 1990 ൽ കോൺഗ്രസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കെ.പി.സുരേന്ദ്രൻ അടക്കമുള്ളവരുടെ കൊലപാതകങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട കെ.പി.സുരേന്ദ്രന്റെ സഹോദരി കെ.പി.രാധയും കോൺഗ്രസ് നേതാക്കളും. കേസിൽ കോടതി വെറുതെ വിട്ട കോൺഗ്രസുകാർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ പ്രസംഗം വിവാദമായിരുന്നു.
സിപിഎം നേതാവും മുൻ എംഎംഎൽഎയുമായ ആയ ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിന് പിന്നാലെ 1987ലെ ചീമേനി കൂട്ടക്കൊലയും, തുടർക്കൊലപാതകങ്ങളും വീണ്ടും ചർച്ചയാകുകയാണ്. കോടതി വെറുതെ വിട്ട കോൺഗ്രസുകാരായ പ്രതികൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന പരാമർശത്തിനെതിരെ കൊല്ലപ്പെട്ട കെ.പി.സുരേന്ദ്രന്റെ സഹോദരി കെ.പി. രാധ രംഗത്തെത്തി. സഹോദരൻ ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ പുനരന്വേഷണം വേണം. പ്രതികൾ ജീവിച്ചിരിപ്പില്ലെന്ന പരാമർശം ബാക്കിയുള്ളവരെക്കൂടി കൊല്ലുമെന്ന ഭീഷണിയാണെന്നും രാധ ആരോപിച്ചു.
കൊലപാതകങ്ങളിൽ പുനരന്വേഷണം വേണമെന്ന് കെപിസിസി മുതിർന്ന അംഗം കരിമ്പിൽ കൃഷ്ണനും ആവശ്യപെട്ടു.സിപിഎം യോഗം ചേർന്ന് തീരുമാനമെടുത്ത് നടത്തിയ കൊലപാതകങ്ങളാണ് ഇവയെന്നാണ് കരിമ്പിൽ കൃഷ്ണന്റെ ആരോപണം. പുനരന്വേഷണത്തിലൂടെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവർ പറയുന്നു. മധുസൂദനന്റെ പ്രസംഗം ഉയർത്തിയ വിവാദം ചീമേനി കൊലപാതകങ്ങളുടെ പഴയ മുറിവുകൾ വീണ്ടും തുറക്കുമ്പോൾ, കോൺഗ്രസ് നീക്കം സിപിഎമ്മിന് പുതിയ രാഷ്ട്രീയ വെല്ലുവിളിയാവുകയാണ്.
ENGLISH SUMMARY:
Congress has demanded a reinvestigation into the murders of Congress workers in 1990, following the 1987 Cheemeni massacre in Kerala. KP Radha, sister of slain Congress worker KP Surendran, along with Congress leaders, has called for a comprehensive investigation to identify the actual perpetrators. The demand follows a controversial speech by former Payyannur MLA and CPM leader T.I. Madhusoodanan, who remarked that the Congress workers acquitted by the court in the case are no longer alive. Congress leaders, including senior KPCC member Karimbil Krishnan, have urged authorities to reopen the cases and ensure that those responsible are brought to justice.