സോളര്‍ സമരം സിപിഎം മുന്‍കൈയ്യെടുത്ത് ഒത്തുതീര്‍ത്തെന്ന വെളിപ്പെടുത്തല്‍ നിഷേധിച്ച് ജോണ്‍ ബ്രിട്ടാസും ചെറിയാന്‍ ഫിലിപ്പും. സമരം ഒത്തുതീര്‍ക്കുന്നതിനായി ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് തന്നെ വിളിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു. സമരം ഒത്തുതീര്‍ക്കാന്‍ ഇരുവിഭാഗത്തിനും ആഗ്രഹമുണ്ടായിരുന്നു എന്നാണ് ചെറിയാന്‍ ഫലിപ്പ് പ്രതികരിച്ചത്.
നാടുനീളെയുള്ള പ്രവര്‍ത്തകരെ എത്തിച്ച് സെക്രട്ടേറിയറ്റ് വളഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് വീറോടെ തുടങ്ങിയ സമരം അപ്രതീക്ഷിതമായി സി.പി.എം പിന്‍വലിച്ചതിന് പിന്നില്‍ ഒത്തുകളിയെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം ഒരു വാരികയിലെഴുതിയ ലേഖനമാണ് ഈ ആരോപണം വീണ്ടും ചര്‍ച്ചയാക്കിയത്. സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നിര്‍ദേശപ്രകാരം ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചെന്നാണ് ലേഖനത്തിലെ ആരോപണം. വെളിപ്പെടുത്തല്‍ നിഷേധിച്ച ജോണ്‍ ബ്രിട്ടാസ് എങ്ങനെയും സമരം ഒത്തുതീര്‍ക്കാന്‍ തയ്യാറെന്നു പറഞ്ഞ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് തന്നെ വിളിച്ചതെന്ന് പറഞ്ഞു.
ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാവിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫിസും ഉള്‍പ്പെടുത്തിയത് സിപിഎമ്മിന്റെ കടുത്ത നിലപാട് കൊണ്ടാണെന്നും ബ്രിട്ടാസ്.വി.എസിന്‍റെ വാശിക്കു വഴങ്ങിയുള്ള സോളര്‍ സമരം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഒത്തുതീര്‍പ് ചര്‍ച്ച ആരംഭിച്ചിരുന്നെന്ന് ചെറിയാന്‍ ഫിലിപ്പ്. ഒത്തുതീര്‍പ്പിനു ആരു മുന്‍കൈ എടുത്തുവെന്നത് പ്രസക്തമല്ല. ഇരു വിഭാഗത്തിനും സമരം തീര്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഒത്തുതീര്‍പ് ആഗ്രഹം പ്രകടിപ്പിച്ച തിരുവഞ്ചൂരിന്‍റെ വീട്ടില്‍ പോയതു താനും ബ്രിട്ടാസും ഒരുമിച്ചാണെന്നും അന്ന് ഇടതുപക്ഷത്തായിരുന്ന ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് തന്നെ വിളിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ എല്ലാവരുമായും ചര്‍ച്ച നടത്തി. ഒരു വ്യാഴവട്ടത്തിനുശേഷം അതുപറഞ്ഞ് ആരെയും തേജോവധം ചെയ്യാന്‍ താനില്ല. സമരങ്ങള്‍ തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. ചര്‍ച്ചകള്‍ക്കായി പാര്‍ട്ടികള്‍ പരസ്പരം ബന്ധപ്പെടും