ടിപി വധക്കേസ്  പ്രതികളെ ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ.കെ.രമ കൊണ്ടുവന്ന  അടിയന്തര പ്രമേയ‌ നോട്ടിസിന് അനുമതി കൊടുക്കാതിരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള കരുത്ത് ഇരട്ട ചങ്കന്‍ എന്ന് സ്വന്തം പേരിട്ട് വിളിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ഇല്ല. വാര്‍ത്ത അഭ്യൂഹമാണെന്ന സ്പീക്കറുടെ വാദം തെറ്റാണ്. അഭ്യൂഹമായ കേസിനാണോ എംഎല്‍എ ഓഫിസില്‍ വന്ന് മൊഴിയെടുക്കുന്നത്?. അഭ്യൂഹമാണെങ്കില്‍ എന്തിനാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത് എന്നും വി.ഡി.സതീശന്‍ ചോദിച്ചു.

ENGLISH SUMMARY:

Leader of the Opposition VD Satheesan against not giving permission to the urgent motion notice brought by KK Rama