ഞായറാഴ്ചകളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ റീല്‍സിനെ ഇനിയും സ്വാഗതം ചെയ്യുമെന്നു മന്ത്രി എം.ബി.രാജേഷ്. തിരുവല്ല നഗരസഭയിലെ ജീവനക്കാരുടെ റീല്‍സിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കടുത്ത ജോലിത്തിരക്കിനിടയില്‍ ജീവനക്കാര്‍ക്കുള്ള ആശ്വാസമാണ് റീല്‍സ് പോലുള്ള സര്‍ഗാത്മകതയെന്നും മന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു.