TOPICS COVERED

തനിക്കുള്ള പിന്തുണ മറ്റുള്ളവര്‍ക്കെതിരായ പ്രചാരണമാകരുതെന്ന് നടന്‍ ആസിഫ് അലി. പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാള്‍ക്കെതിരായ വിദ്വേഷം ആകരുത്. അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന വേദന തനിക്ക് മനസ്സിലാകും. താന്‍ സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആള്‍ തന്നെയാണ്. പക്ഷേ അത് തന്റേത് മാത്രം, പരസ്യമായി പ്രകടിപ്പിക്കാറില്ല. രമേശ് നാരായണന്‍ പലതരം മാനസിക പിരിമുറുക്കങ്ങളുടെ നടുവിലായിരുന്നു. ആ നിമിഷത്തില്‍ അദ്ദേഹത്തിന് പറ്റിയ തെറ്റിദ്ധാരണയാണ് ഇത്. അതിനുശേഷം മതപരമായി പോലും തെറ്റായ പ്രചാരണം നടന്നു, ഒന്നും മനപ്പൂര്‍വ്വം ചെയ്തതല്ല.അദ്ദേഹത്തെക്കൊണ്ട് മാപ്പ് പറയുന്ന അവസ്ഥയില്‍ എത്തിക്കരുതായിരുന്നു.

ENGLISH SUMMARY:

Asif Ali addresses Ramesh Narayan controversy, calls for an end to hate campaigns