പാരിസ് ഒളിംപിക്സ് ജാവലിനിൽ നീരജിനെ പിന്നിലാക്കി സുഹൃത്തും പാക്കിസ്ഥാൻകാരനുമായ അർഷാദ് നദീം സ്വർണം സ്വന്തമാക്കിയപ്പോൾ നീരജിൻറെ അമ്മ സരോജ് ദേവി നടത്തിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നീരജിന് വെള്ളി കിട്ടിയതിൽ സന്തോഷമെന്നും അതേപോലുള്ള സന്തോഷം തന്നെയാണ് നദീമിൻറെ കാര്യത്തിലും ഉള്ളതെന്നും സരോജ് പറയുന്നു.