TOPICS COVERED

എഡിജിപി എംആര്‍ അജിത്കുമാറിനെ കടന്നാക്രമിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. എം.ആര്‍. അജിത്കുമാറിനെതിരെ ഗുരുതരമായ പുതിയ അഴിമതി ആരോപണങ്ങളും ഉന്നയിച്ചു. സോളര്‍ കേസ് ഒത്തുതീര്‍പ്പാക്കിയതിന് ലഭിച്ച കൈക്കൂലികൊണ്ട് എംആര്‍ അജിത് കുമാര്‍ മണക്കാട് 33 ലക്ഷം രൂപയുടെ ഫ്ലാറ്റ് വാങ്ങി. 10 ദിവസം കൊണ്ട് മറ്റൊരാള്‍ക്ക് 65 ലക്ഷം രൂപയ്ക്ക് മറിച്ചുകൊടുത്തു. റജിസ്ട്രേഷന്‍ ഫീസിനത്തിലും 407000 രൂപയുടെ തട്ടിപ്പു നടത്തി. എഡിജിപിയുടെ 2015 മുതലുളള ആദായനികുതി രേഖകള്‍ പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

PV Anwar made serious corruption allegations against MR Ajit Kumar