തൃശൂര്‍ പൂരം കലക്കിയ ബിജെപി സിപിഎം ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതുകൊണ്ടാണ് സരിന് സിപിഎം ചിഹ്നം നല്‍കാത്തതെന്നും ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാക്കി ബിജെപിക്ക് വോട്ട് കുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് പോകുന്നവരുടെ കണക്ക് മാത്രമേ എടുക്കാറുള്ളൂ. വരുന്നവരുടെ കണക്കെടുക്കുന്നില്ല. പോകുന്നതിന്റെ ഇരട്ടിയാളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ടെന്നും മുരളീധരന് അഭിപ്രായപ്പെട്ടു. ഞങ്ങളുടെ ലക്ഷ്യം യുഡിഎഫിനെ വിജയിപ്പിക്കുക എന്നതാണ്. അതില്‍ ഞങ്ങള്‍ക്ക് നൂറ്റൊന്ന് ശതമാനം വിശ്വാസമുണ്ട്. ഞങ്ങള്‍ ജയിക്കും എന്നും മുരളീധരന് വ്യക്തമാക്കി.