വയനാട്ടിലെ തിരഞ്ഞെടുപ്പ് പോര് അവസാനിച്ചെങ്കിലും പോളിങ് ശതമാനത്തിലുണ്ടായ ഇടിവിൽ രാഷ്ട്രീയ വാക് പോര് തുടരുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ രംഗത്തെത്തിയതോടെ ചർച്ച വീണ്ടും സജീവമായി.വയനാട്ടിൽ പോളിങ് ശതമാനം കുറഞ്ഞത് പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഭൂരിപക്ഷത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കാനില്ല, ഏതുപാർട്ടിയുടെ വോട്ടാണ് കുറഞ്ഞതെന്ന് 23ന് മനസിലാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പരമാവധി വോട്ടുകൾ പോൾ ചെയ്തെന്നും വേണുഗോപാൽ പ്രതികരിച്ചു. വിഡിയോ കാണാം.