സിപിഎം ഉന്നയിച്ച വ്യാജവോട്ട് ആരോപണത്തില്‍ യുഡിഎഫിന് മറുപടിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യാജവോട്ട് ആരോപണത്തില്‍ ബിഎല്‍ഒമാരാണ് മറുപടി പറയേണ്ടത്. ഇല്ലാത്തവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദി റവന്യൂ ഡിപാര്‍ട്ട്മെന്‍റാണ്. അത്തരം വോട്ടുകള്‍ തടയുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത്. അങ്ങനെയെങ്കില്‍ അദ്ദേഹം ആദ്യം തടയേണ്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും വോട്ടുകളാണെന്നും സതീശന്‍ ആരോപിച്ചു. വിഡിയോ കാണാം.