ബിജെപിക്ക് മാൻപവർ സപ്ലൈ ചെയ്യുന്ന ഏജൻസിയായി സിപിഎം മാറിയെന്ന് സന്ദീപ് വാര്യര്‍. സിപിഎമ്മും ബിജെപിയും കേരളത്തില്‍ സിജെപി ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് പിണറായി വിജയനും സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനുമാണ് കേരളത്തില്‍. രണ്ടുപേരും പരസ്പരം സഹായിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ തന്നോടൊപ്പം ട്രെയിനിലുണ്ടായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ പരിഭ്രമത്തിലായിരുന്നു. അതിനുശേഷം ബിജെപി പ്രവര്‍ത്തകരെ റയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താന്‍ കാണിച്ച കര്‍മകുശലത പാലക്കാട് കാണിച്ചിരുന്നെങ്കില്‍ തോല്‍വിയുടെ ആഘാതം കുറയ്ക്കാമായിരുന്നു. കേവലമൊരു പ്രാദേശിക നേതാവായ തന്നെ ഭയന്നിട്ടാണോ ഇത്രയും പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.