ഇന്ത്യൻ ഭരണഘടന രൂപീകരിച്ചപ്പോൾ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചവരാണ് സംഘപരിവാറും ആര്‍എസ്എസുമെന്ന് കെ രാധാകൃഷ്ണൻ എംപി. അംബേദ്കറിനെ ഇപ്പോഴും ആക്ഷേപിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്തുനിന്നും നടക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കുന്നതിൽ അംബേദ്ക്കറുടെ പങ്ക് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ചർച്ചയിൽ അംബേദ്ക്കറെക്കുറിച്ച് പരാമർശിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.