സിപിഎം പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് പിടിച്ചെടുത്ത സഹകരണ സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിക്ഷേപിച്ച പണം ചോദിച്ചതിനാണ് കട്ടപ്പനയില്‍ സാബുവിനെ ഭീഷണിപ്പെടുത്തിയത് സിപിഎം എത്ര അധഃപതിച്ചിരിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണിത്. ഞങ്ങള്‍ രാഷ്ട്രീയമായി ഇടപെട്ടാല്‍ ഈ ബാങ്കുകളുണ്ടാവില്ല. ഞങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ നിക്ഷേപമാണ് 70–80 ശതമാനവും എന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

VD Satheesan responds on Kattappana Sabu's death.