ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ ഡിസി.ബുക്സിനെ ഉപയോഗിച്ചു. വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ഡിസി ബുക്സ് കൂട്ടുനില്‍ക്കരുതായിരുന്നുവെന്നും ഇ.പി.ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.