നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫിന് പിന്തുണ പ്രഖ‍്യാപിച്ച പി.വി അൻവറിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല അറിയിച്ചു. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിന് പ്രത‍്യേക രീതിയുണ്ട്. അതനുസരിച്ചാകും സ്ഥാനാർഥിയെ നിർണയിക്കുക. എല്ലാവരുമായി കൂട്ടായ ആലോചന നടത്തും. ശുപാർശ നൽകുന്നതിൽ തെറ്റില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. വിഡിയോ കാണാം.