സിപിഎം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി കൂത്താട്ടുകുളം കൗണ്‍സിലര്‍ കല രാജു. എന്തുവന്നാലും നഗരസഭയ്ക്കുള്ളില്‍ കയറാനാണ് താന്‍ വന്നത്. വനിതാ പ്രവര്‍ത്തകരടക്കം ആക്രോശിച്ചെത്തി തന്നെ വാഹനത്തില്‍ വലിച്ചു കയറ്റുകയായിരുന്നു. 'അവളെ വണ്ടിയിലേക്ക് വലിച്ചുകയറ്റെടാ എന്ന് സിപിഎം നേതാക്കള്‍ അലറി. വസ്ത്രം വലിച്ചഴിച്ചു .മുടിക്കുത്തിന് പിടിച്ച് കാറില്‍ കയറ്റിയെന്നും കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു.