മുനമ്പം ജുഡീഷ്യല്‍ കമ്മിഷൻ നിയമനം ഹൈക്കോടതി റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാർ അവധാനതയോടെ കാര്യങ്ങൾ ചെയ്യാത്തതുകൊണ്ടാണ് മുനമ്പം കമ്മീഷനിൽ കോടതിവിധി എതിരായതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുനമ്പം വിഷയത്തില്‍ എല്ലാ സംഘടനകളും സര്‍ക്കാരിന് ഒരു മധ്യസ്ഥതയ്ക്ക് വിട്ടുകൊടുത്തതാണ്. സര്‍ക്കാര് ആ കാര്യം അവധാനപൂര്‍വം ചെയ്തില്ല എന്നുളളതാണ് പ്രഥമദൃഷ്ടിയാല്‍ ഹൈക്കോടതി വിധിയില്‍ നിന്ന് മനസിലാകുന്നത്. കമ്മിഷനെ വെച്ചത് പ്രോപ്പറായി ചെയ്തില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഡിയോ കാണാം.