ഒറ്റപ്പെട്ട ചില സംഭവങ്ങളെ മുൻനിർത്തി ആരോഗ്യ മേഖലയെ ഇകഴ്ത്താൻ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് തന്നെ മികച്ച നിലയിലുള്ള പ്രവർത്തനമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നടത്തുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. 'കേരളത്തിന്‍റെ ആരോഗ്യമോഖലയുടെ നേട്ടങ്ങളെ മുഴുവന്‍ ഇകഴ്ത്താനും ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തളര്‍ത്താനുമൊക്കെയുളള ഒരു ശ്രമമായിട്ടാണ് പരിണമിക്കുന്നത്. 30 ലക്ഷം പേര്‍ ലോകത്താകെ ചികില്‍സാപ്പിഴവ് മൂലം മരിക്കുന്നുണ്ട്. ഒരു കൊല്ലം അമ്പതിനായിരം സര്‍ജറിയൊക്കെ നടക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പിഴവിനെ സാമാന്യവത്കരിച്ചുകൊണ്ട് ഈ സര്‍ക്കാര്‍ ആശുപത്രികള്‍ മുഴുവന്‍ ഇങ്ങനെയാണ് എന്ന് സ്ഥാപിക്കുന്നത് ഈ ആരോഗ്യപ്രവര്‍ത്തകരുടെ ഡോക്ടര്‍മാരുടെയും ഒക്കെ മനോവീര്യത്തെ തളര്‍ത്തുന്നതാണ്' എന്നും മന്ത്രി പറഞ്ഞു.