വഖഫ് ബിൽ ആർഎസ്എസ് അജൻഡയാണെന്നും മത വിഭജനമാണ് ലക്ഷ്യമെന്നും കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. 'മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വഖഫ് ചെയ്യുന്ന ഭൂമി ഭരണപരമായി നടത്തുന്നതിനാണ് വഖഫ് ബോര്‍ഡുകള്‍. അത് വര്‍ഷങ്ങളായി ഇന്ത്യാ രാജ്യത്ത് നടന്നുവരുന്ന ഒരു സമ്പ്രദായമാണ്. അതിനൊരു നിയമം മൂലം മാറ്റം വരുത്തുമ്പോള്‍ ഒരിക്കല്‍ പോലും ബാധിതരായിട്ടുളള വിഭാഗവുമായി ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ല. എന്താണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിയമം കൊണ്ടുവരാനുളള സാഹചര്യമെന്ന് ബന്ധപ്പെട്ടവരോട് ചര്‍ച്ച ചെയ്യണം. അതുപോലും ചെയ്യാതെ ഈ കൊണ്ടുവന്നിരിക്കുന്നത് കടുത്ത മതവിഭജനം ഉണ്ടാക്കാനാണ്. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ അതിനെ ശക്തമായി എതിര്‍ക്കുന്നതെന്നും' എളമരം കരീം പറഞ്ഞു. വിഡിയോ കാണാം.