താൻ കുറ്റവിമുക്തനാക്കപ്പെട്ട കൊക്കെയ്ൻ കേസിൽ വിവാദ പരാമർശവുമായി നടൻ ഷൈൻ ടോം ചാക്കോ. കൊക്കെയ്ൻ കേസിൽ താൻ പ്രതിയായത് സ്വാധീനിക്കാൻ കഴിവില്ലാത്തതുകോണ്ടാണെന്നും ലഹരിക്കേസുകളിൽ പലതും വാർത്തയ്ക്ക് വേണ്ടി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നവയാണെന്നും ഷൈൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ തന്റെ പേര് പറഞ്ഞത് മാധ്യമങ്ങളാണെന്നും കൊക്കെയ്ൻ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷമുള്ള ആദ്യ അഭിമുഖത്തിൽ ഷൈൻ മനോരമ ന്യൂസിനോട് പറഞ്ഞു. ലഹരി സംബന്ധിച്ച ചോദ്യങ്ങളിൽ പ്രകോപിതനായി ഷൈൻ അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി.