സകല അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാമെന്നും ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും ആവർത്തിച്ച് നടൻ കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയും ചർച്ച ചെയ്യാൻ ചേർന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മൾ മറ്റുവഴികൾ പരീക്ഷിക്കുന്നത്. എനിക്ക് ക്യാൻസർ പിടിപെട്ടപ്പോൾ അതിനെ അതീജീവിക്കാൻ പല വഴികളും തേടി. അക്കൂട്ടത്തിലാണ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെ ഞാൻ ഈ അസുഖത്തെ അതിജീവിച്ചു. വരുന്ന 28-ാം തീയതി എനിക്ക് 75 വയസാവും. ഇനിയും ഒരു 25 വർഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം.
എന്റെ കൂട്ടിന് എന്റെ രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം ഞാൻ നിൽക്കുമെന്നുറപ്പാണ്. ഇതിന് വലിയ ആശുപത്രിയിൽ പോയി ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ വേണ്ട, മറിച്ച് മൂത്രം കുടിച്ചാൽ മാത്രം മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാൻ മടിയാണ്'. - കൊല്ലം തുളസി പറഞ്ഞു.
Disclaimer: The healing method quoted in the news report is not scientifically proven and should not be used as a substitute for professional medical advice or treatment. Always consult with a qualified healthcare provider before attempting any alternative therapies."