blind-programme

TOPICS COVERED

കാഴ്ചപരിമിതര്‍ക്ക് ഇനി മറ്റുള്ളവരുടെ സഹായം തേടേണ്ടിവരില്ല. കാരണം മുഴുവന്‍ പേരേയും ബ്രെയിന്‍ ലിപി മുതൽ ചാറ്റ് ജിപിടി വരെ പഠിപ്പിക്കാൻ കാഴ്ചപരിമിതരായവരെ തന്നെ അധ്യാപകരായി പരിശീലനം നല്‍കുകയാണ് സാക്ഷരതാ മിഷന്‍. വടക്കന്‍ കേരളത്തില്‍ നാല്‍പതുപേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം.

കണ്ണൂരെത്താറായാൽ പറയണേ' എന്ന് കാഴ്ചപരിമിതിയുള്ളവര്‍ക്ക് ബസിലെ സഹയാത്രികരോട് ആവശ്യപ്പെടേണ്ടി വരില്ല. കാരണം വഴിതെറ്റിയാൽ സ്വന്തം സ്മ‌ാർട്ഫോണിലെ ആപ് തന്നെ അവരെ കാര്യങ്ങള്‍ അറിയിക്കും.

വഴിയിലൊരു തടസ്സമുണ്ടെങ്കിലോ റെയിൽവേ ‌സ്റ്റേഷനും ബസ് സ്റ്റാൻഡുമൊക്കെ എത്താറായാലുമെല്ലാം കൃത്യം വിവരം കിട്ടും. പക്ഷെ ആപ് ഉപയോഗിക്കാന്‍ അറിയാത്ത രണ്ടായിരത്തോളം പേരുണ്ടെന്നാണ് സാക്ഷരതമിഷന്റ കണ്ടെത്തല്‍. ഇതിന് പരിഹാരമായാണ് കാഴ്ചപരിമിതരായവരെ  അധ്യാപകരായി തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നത്.  

 

40 പേരുടെ പരിശീലനം ഈമാസം കഴിയും. അതിനുശേഷം ഇവർ മറ്റുള്ളവർക്ക് പരിശീലനം നൽകും. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡിന്റ സഹായത്തോടെയാണ് സാക്ഷരതാ മിഷന്റ  പരിശീലനം.