ഇന്ത്യയിൽ ആകെ നടന്ന 51498 സർക്കാർ നിയമനങ്ങളിൽ 34110 നിയമനങ്ങളും കേരളത്തിലാണെന്ന് വ്യക്തമാക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി സിപിഎം യുവനേതാവ് അഡ്വ. കെ.എസ് അരുൺകുമാർ. യു പി എസ് സി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി വന്ന പത്ര വാർത്തയെ ഉദ്ധരിച്ച്, കണക്കുകൾ സഹിതമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. 

കണക്കുകൾ പ്രകാരം, ഈ പട്ടികയിൽ രണ്ടാംസ്ഥാനം കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിനാണ് (12645). യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ ഒഡിഷ (6791), ഉത്തരാഖണ്ഡ് (4355), മഹാരാഷ്ട്ര (3949) എന്നീ സംസ്ഥാനങ്ങളാണെന്ന് യു പി എസ് സി റിപ്പോർട്ടിൽ പറയുന്നു.

‌സർക്കാർ നിയമനങ്ങൾ ഏറ്റവും കുറവ് നടക്കുന്ന സംസ്ഥാനം ആന്ധ്രാ പ്രദേശാണ്. 2022-23 വർഷത്തിൽ ഇവിടെ ആകെ നടന്നിട്ടുള്ളത് 332 നിയമനങ്ങൾ മാത്രമാണ്.  ആന്ധ്രാ പ്രദേശ് കഴിഞ്ഞാൽ ഏറ്റവും കുറവ് നിയമനം നടന്നത് തെലങ്കാനയിലും (560), അസമിലും (635), പഞ്ചാബിലും (668),  ഛത്തീസ്​ഗഡിലും (773), ജാർഖണ്ഡിലുമാണ് (720).  

ENGLISH SUMMARY:

Adv. KS Arun Kumar fb post on kerala psc