കൊച്ചിയില്‍ നിന്ന് ലൂക്ക കടല്‍ കടന്ന് പറന്നിറങ്ങി അങ്ങ് ദുബായില്‍. കൊച്ചി വിമാനത്താവളം വഴി ഇനി വളര്‍ത്ത് മൃഗങ്ങള്‍ക്കും വിദേശ രാജ്യങ്ങളിലേക്ക് പറക്കാം. കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെ പെറ്റ് എക്സ്പോര്‍ട്ട് അനുമതി ലഭിച്ചതോടെ ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാല്‍ മാറി.
ദുബായില്‍ ബിസിനസുകാരായ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ രാജേഷിന്റെ കവിതയുടേയും ഒാമനയാണ് ലാസ അപ്്സോ ഇനത്തില്‍പ്പെട്ട ലൂക്കയെന്ന നായ് കുട്ടി. വ്യാഴം പുലര്‌ച്ചെയുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ലൂക്ക ദോഹ വഴി ദുബായിലേക്ക് പറന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് പോയ ആദ്യ വളര്‍ത്ത് മൃഗമെന്ന നേട്ടവും ലൂക്കയ്ക്ക് സ്വന്തം. ആഭ്യന്തര റൂട്ടുകളില്‍ വളര്‍ത്ത് മൃഗങ്ങളെ കൊണ്ടുവരാനും, കൊണ്ടുപോകാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളു. പെറ്റ് എക്സ്പോര്‍ട്ട് അനുമതി ലഭിച്ചതോടെ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാര്‍ഗോ വഴി വളര്‍ത്ത് മൃഗങ്ങളെ കൊണ്ടുപോകാം. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷന്‍, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്ററിനറി ഡോക്്ടര്‍മാര്‍, കസ്റ്റംസ് ക്ലിയറന്‍സ് കേന്ദ്രം എന്നിവയും സിയാല്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വളര്‍ത്ത് മൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.