സുഹൃത്തെന്ന നിലയില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നതില്‍ അതിയായ സന്തോഷമെന്ന് സംഗീത സംവിധായകന്‍ ജി വേണുഗോപാല്‍. കേന്ദ്രമന്ത്രിസ്ഥാനം അര്‍ഹിച്ചതാണ്. മന്ത്രിയായാലും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജി വേണുഗോപാല്‍ മനോരമന്യൂസിനോട് പറഞ്ഞു.