എഴുനൂറു വര്‍ഷം പഴക്കമുള്ള തറവാട് വീടിനെത്തന്നെ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് അടൂര്‍ കടമ്പനാട് സ്വദേശി തോമസ് ജോര്‍ജ്. സ്കൂളില്‍ പഠിക്കുന്ന കാലത്തേ തുടങ്ങിയ ശീലമാണ് പുരാവസ്തു ശേഖരണം. ഒപ്പം നാല് പതിറ്റാണ്ട് മുന്‍പ് വൈദികനായിരുന്ന മുനിയച്ചന്‍റെ ആരാധനാ കേന്ദ്രം കൂടിയാണിവിടം.
കടമ്പനാട് ജംക്ഷനില്‍ നിന്നാല്‍ കാണാം തോമസിന്‍റെ മ്യൂസിയം വീട്. കയറിച്ചെല്ലുന്നത് കടമ്പനാട് പള്ളിയിലെ വൈദികനായിരുന്ന മുനിയച്ചന്‍റെ അറയിലേക്കാണ്. ആരാധനാ കേന്ദ്രം കൂടിയാണ്
പഴയകാലത്തെ വീട്ടുപകരണങ്ങള്‍, കൃഷി ഉപകരണങ്ങള്‍, നാണയങ്ങള്‍, പുരാ രേഖകള്‍, താളിയോലകള്‍, വിവിധ രാജ്യങ്ങളുടെ സ്റ്റാംപുകള്‍ തുടങ്ങി പലതും ഭദ്രം. വീട്ടിലെ കലവും മരവും കലപ്പയും നെല്ലു നിരത്തിയും തിരുവിതാംകൂര്‍ രാജമുദ്രയുള്ള രേഖകളും സൂക്ഷിക്കുന്നു.
പഴയ റേഡിയോ, ഫോണുകള്‍ തുടങ്ങി 30 വര്‍ഷം മുന്‍പ് തോമസ് ജോര്‍ജ് നടത്തിയിരുന്ന എസ്ടിഡി ബൂത്തിന്‍റെ ഉപകരണങ്ങള്‍ വരെയുണ്ട്. ഇപ്പോഴും സാധനങ്ങള്‍ ശേഖരിക്കുന്നുണ്ട്. കാഴ്ചക്കാരും ഏറുന്നു.
നാട്ടു ചരിത്രം പുസ്തകരൂപത്തിലാക്കി. എഴുപതാം വയസിലും നാടിന്‍റെ ചരിത്രവും കഥകളും പുരാവസ്തുക്കളും തേടിയുള്ള യാത്രയിലാണ്