സ്കൂളിലെ അറബിക് ക്ലബ്ബ് ഉദ്ഘാടനത്തിന് ഒർജിനൽ അറബി തന്നെ എത്തിയാലോ. മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ അറബിക് ക്ലബ് ഉദ്ഘാടനത്തിനാണ് വിദ്യാർഥികളെ ആവേശംകൊള്ളിച്ച് അറബിയെത്തിയത്.
ഇത് ഹാഷിം അബ്ബാസ് ഹുസൈൻ അൽ ഒവൈസി. സംശയിക്കേണ്ട, സൗദി പൗരൻ തന്നെ. കാളികാവ് അടയ്ക്കക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അറബി ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥി.
കുട്ടികളോടൊപ്പം ചുവടുവച്ചും പാട്ടുപാടിയും നിമിഷ നേരംകൊണ്ട് ഈ അറബി ഗായകൻ സദസിനെ കീഴടക്കി . മുൻപ് ഇന്ത്യയുടെ ദേശീയ ഗാനം ഈണത്തോടെ ആലപിച്ചു വൈറലായിരുന്നു ഹാഷിം. ഇത് കൂടി പരിഗണിച്ചാണ് സ്കൂൾ അധികൃതർ ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് ഹാഷിമിനെതന്നെ ക്ഷണിച്ചത്. അതുകൊണ്ട് കുട്ടികളും ഫുൾ ഹാപ്പി.