fridge-blast

TOPICS COVERED

തൃശൂര്‍ ചേറ്റുവയില്‍ കംപ്രസറില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെ ഫ്രിജ് പൊട്ടിത്തെറിച്ചു. വീടിന്റെ അടുക്കളഭാഗം കത്തിനശിച്ചു. തൊഴിലാളിയ്ക്കു പരുക്കേറ്റു. വാടാനപ്പിള്ളി സ്വദേശി ജിമ്മിയ്ക്കാണ് പരുക്കേറ്റത്. വീട്ടില്‍ അറ്റക്കുറ്റപ്പണി നടത്തുന്ന സമയമായിരുന്നു. പെയിന്റ് തൊഴിലാളികളായ പതിനഞ്ചു പേര്‍ ഭക്ഷണം കഴിക്കാന്‍ പുറത്തു പോയപ്പോഴായിരുന്നു ഫ്രിജ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു പൊട്ടിത്തെറി. 

 
ENGLISH SUMMARY:

Thrissur fridge blast