ai-wedding-video

സേവ് ദ ഡേറ്റ് ഷൂട്ടുമൊക്കെയായി പുതിയ തലമുറ തകര്‍ക്കുമ്പോള്‍ നരച്ചു തുടങ്ങിയ പഴയ ബ്ലാക്ക് വൈറ്റ് കല്യാണ ഫോട്ടോകളാണ് പഴയ തലമുറയുടെ കൈമുതല്‍. പക്ഷെ കോഴിക്കോട് മുക്കം സ്വദേശി അസ്‍വിനോ തന്‍റെ മാതാപിതാക്കള്‍ക്ക് ഒരു സമ്മാനം നല്‍കി. 38 വര്‍ഷം മുന്‍പത്തെ അവരുടെ കല്യാണ ഫോട്ടോകള്‍ എഐ സാങ്കേതിക വിദ്യയിലൂടെ വീഡിയോയാക്കി നല്‍കി.

 

ഈ ചലിക്കുന്ന ചിത്രങ്ങള്‍ സിഗ്നി ദേവരാജിനും മണിക്കും സമ്മാനിക്കുന്ന ഓര്‍മകള്‍ ചെറുതല്ല.  മാതാപിതാക്കളും ബന്ധുക്കളുമൊക്കെ നിറഞ്ഞുനിന്ന ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തം. ആറ് ഫോട്ടോകളാണ് 26 സെക്കന്‍റെ ദൈര്‍ഘ്യം വരുന്ന ചെറിയ വീഡിയോയായി അസ്‍വിനോ  മാറ്റിയത് 

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന അസ്‍വിനോ  ഓഴിവു സമയം കണ്ടെത്തി നാലുദിവസം കൊണ്ടാണ് വീഡിയോ നിര്‍മിച്ചത്. മാതാപിതാക്കളുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ചു നല്‍കാനായതില്‍ സന്തോഷത്തിലാണ് അസ് ‌വിനോയും. കല്യാണ വീഡിയോ കിട്ടിയതിനൊപ്പം ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായതിന്‍റെ സന്തോഷത്തിലാണ് മാതാപിതാക്കളും.

ENGLISH SUMMARY:

Son presents AI wedding video to parents