mathew-jeep

സ്കൂട്ടറില്‍ നിന്ന് ജീപ്പുണ്ടാക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്? പറ്റുമെന്ന് പറയുകയാണ് ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി മാത്യു ടി.കുര്യന്‍. നാല്‍പതിനായിരം രൂപ മാത്രം ചിലവാക്കിയാണ് മാത്യു ഓട്ടോമാറ്റിക് ജീപ്പ് നിര്‍മിച്ചത്.

 

നാലായിരം രൂപയ്ക്ക് വാങ്ങിയ പഴയ സ്കൂട്ടര്‍ പൊളിച്ച് ടയറും എന്‍ഞ്ചിനും പുറത്തെടുത്തു. ആക്രിക്കടയില്‍ നിന്ന് കാര്‍ സ്റ്റിയറിങ് കണ്ടെത്തി. ഉപയോഗശൂന്യമായ മറ്റ് വസ്തുക്കള്‍ കൂടി ചേര്‍ത്തപ്പോള്‍ ജീപ്പ് റെഡി, വെറും രണ്ടുമാസം കൊണ്ട്. ഓട്ടോ മൊബൈല്‍ ഫീല്‍ഡുമായി യാതൊരു ബന്ധവുമില്ലാത്ത മാത്യു വര്‍ക്ക്ഷോപ്പില്‍ നിന്ന് കണ്ടുപഠിച്ചതാണ് നിര്‍മാണത്തില്‍ തുണയായത്.

രണ്ടുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. നാല്‍പത് കിലോമീറ്റര്‍ വരെ സ്പീഡില്‍ ഓടിക്കാം. പ്രവാസിയായിരുന്ന മാത്യു കോവിഡ് കാലത്ത് നാട്ടിലെത്തിയപ്പോഴാണ് പരീക്ഷണം നടത്തിയത്. വാഹനം ഇഷ്ടപ്പെട്ടവരില്‍ ചിലര്‍ വാഹനത്തിനായി ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്.

ENGLISH SUMMARY:

Mathew made a jeep out of a scooter