കണ്ണൂര്‍ പെരുമ്പടവിലെ ചരിത്രസ്മാരകങ്ങളായ മുനിയറകള്‍ സംരക്ഷണമില്ലാതെ കിടക്കുന്നു. പുരാവസ്തു വകുപ്പ് അധികൃതര്‍ സംരക്ഷിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. ചരിത്രമുറങ്ങുന്ന ശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ ഇടപടല്‍ വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്
ശിലായുഗ കാലത്തെ ശേഷിപ്പുകളാണ് മുനിയറകളെന്നാണ് കരുതപ്പെടുന്നത്.. കേരളത്തില്‍ മറ്റു പലയിടങ്ങളിലും ഇത് സംരക്ഷിച്ചുപോരുന്നുണ്ട് സര്‍ക്കാര്‍. എന്നാല്‍ പെരുമ്പടവിലെ മഹാവിഷ്ണു ക്ഷേത്രത്തിനടുത്തെ മുനിയറകള്‍ക്കാകട്ടെ അവഗണനയാണ്. 1500 വര്‍ഷത്തെ പഴക്കം മുനിയറകള്‍ക്കുണ്ടെന്നാണ് അനുമാനം. ഏഴോളം മുനിയറകള്‍ നേരത്തെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും സംരക്ഷിക്കാന്‍ തയ്യാറായിട്ടില്ല
ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാനാകുംവിധമാണ് മുനിയറകള്‍.. ക്ഷേത്രപരിസരത്തെ മുനിയറകളില്‍ തപസുചെയ്ത യോഗീശ്വരനാണ് വിഷ്ണുക്ഷേത്രത്തിന്‍റെ പ്രതിഷ്ഠയ്ക്ക് കാര്‍മികത്വം വഹിച്ചതെന്നാണ് വിശ്വാസം.