മുളയുല്‍പന്നങ്ങളില്‍ വേറിട്ട കാഴ്ചകള്‍ ഒരുക്കുകയാണ് തൃശൂര്‍ ആനപ്പാറ സ്വദേശിയായ വിജയന്‍. മുളയും ഈറ്റയും ഉപയോഗിച്ചു നിര്‍മിച്ച കുടയും റാന്തല്‍ വിളക്കുമാണ് മുഖ്യആകര്‍ഷകം.
അറുപത്തിയഞ്ചുകാരനായ വിജയന്‍ മുളയുല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനാണ്. കൗതുകത്തിന് പുറമെ, ഉപജീവന മാര്‍ഗം കൂടിയാണ് വിജയനിത്. റാന്തല്‍ വിളക്കുണ്ടാക്കാന്‍ ഒരു മാസമെടുത്തു. കുട നിര്‍മിക്കാനുമെടുത്തു ഏറെ നാള്‍. കുടകളും റാന്തലുകളും ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ, പണിയെടുത്തതിന്റെ കൂലി പറയുമ്പോള്‍ വാങ്ങാനാളില്ല.
മുളകൊണ്ട് നിർമാണം ഹരമായതോടെ, ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃക വരെ നിർമിച്ചു. വ്യത്യസ്തമായ രൂപങ്ങൾ നിര്‍മിയ്ക്കണമെന്നാണ് വിജയന്റെ ആഗ്രഹം.