doctor-ganesh

ഡോക്​ടേഴ്സ് ദിനത്തിൽ തിരുവനന്തപുരത്ത് താരമായി മാറി ഇമ്മിണി ബല്യ ഒരു ഡോക്ടർ. രാജ്യത്തെ ഏ​റ്റ​വും പൊ​ക്കം കുറഞ്ഞ ഡോക്‌​ട​റെന്ന വിശേഷണമുള്ള ഗുജറാത്ത് സ്വദേശി ഡോ. ഗണേഷ്‌ ബരയ് ആണ് പൊക്കംകൊണ്ട് ശ്രദ്ധേയനായത്. തിരുവനന്തപുരം എ​സ്‌.​പി മെ​ഡി​ഫോ​ർ​ട്ട്‌ ആ​ശു​പ​ത്രി ഒ​രു​ക്കിയ ഡോ​ക്‌​ട​ർ ദിനാചര​ണ​ത്തി​ൽ വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നാ​ണ്‌ ഡോ. ​ഗ​ണേ​ഷ്‌ തലസ്ഥാനത്ത് എ​ത്തി​യ​ത്‌. 

കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം എങ്കിലും കിട്ടുമെന്നാണ് പറയാറ്, എന്നാൽ ആഗ്രഹത്തിനൊപ്പംഉറച്ച ആത്മവിശ്വാസമുണ്ടെങ്കിൽ കുന്നും നേടിയെടുക്കാം എന്നതിന് ഉദാഹരണമാണ് ഈ കുഞ്ഞ് മനുഷ്യൻ.  മൂന്നടി ഉയരമുള്ള ഡോ ഗണേഷ് ബരയ്യ നിലവിൽ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽബിരുദധാരിയാണ്. ചെറുപ്പം മുതലേ ഡോക്ടറാകണമെന്നായിരുന്നു ഗണേഷിന്റെ ആഗ്രഹം. എന്നാൽ 72 ശ​ത​മാ​നം വൈ​ക​ല്യ​മു​ണ്ടെ​ന്നും അ​ത്യാ​ഹി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​നാ​വി​ല്ലെ​ന്നും പ​റ​ഞ്ഞ്‌ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽഓ​ഫ്‌ ഇ​ന്ത്യ ഗണേഷിന് പ​ഠ​നാ​നു​മ​തി നി​ഷേ​ധി​ച്ചു.

 

 നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സു​പ്രീം​കോ​ട​തിയിൽനിന്ന് നീതി. അങ്ങനെ, 2019ൽ ​ഭാ​വ്‌​ന​ഗ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗണേഷ് പ്ര​വേ​ശ​നം നേ​ടി. ഇപ്പോൾ സ​ർ ത​ക്‌​സി​ങ്ജി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​ന്റേ​ൺ​ഷി​പ് ചെ​യ്യു​ക​യാ​ണ്‌ ഡോ. ​ഗ​ണേ​ഷ്‌ ബ​ര​യ്യ. ഈഞ്ചയ്ക്കൽ എസ്‌ പി മെഡിഫോർട്ട് ആശുപത്രി സംഘടിപ്പിച്ച ഡോക്റ്റർസ് ദിനത്തിലെ മുഖ്യഥിതി ആയിരുന്നുഡോ ഗണേഷ്.

ENGLISH SUMMARY:

Dr Ganesh Baraiya: World's Shortest Doctor, Who Inspires With His Remarkable Journey