chenda-melam-school-students

TOPICS COVERED

സർക്കാർ സ്കൂളിൽ നിന്നുള്ള ചെണ്ടമേളത്തിന്റെ കാഴ്ചകളിലേക്കാണ് ഇനി പോകുന്നത്. ഇടുക്കി പഴയരിക്കണ്ടം ഗവണ്മെന്റ് ഹൈസ്കൂളാണ് വിദ്യാർഥികളെ ഉൾപ്പെടുത്തി സർക്കാർ സ്കൂളിലെ കേരളത്തിലെ ആദ്യ ചെണ്ട മേള സംഘവുമായി എത്തിയിരിക്കുന്നത്. കലാദീപമെന്ന് പേരിട്ടിരിക്കുന്ന സംഘത്തിൽ 35 പ്രതിഭകളാണുള്ളത്. 

 

താളമറിഞ്ഞു വായ്താരി ഉരുവിട്ട് ഇവരിങ്ങനെ കൊട്ടിക്കയറുമ്പോൾ ആശാൻ പി കെ പ്രകാശിന്റെ മനസിൽ മിന്നിമറയുന്നത് അധ്വാനത്തിന്റെ ഒന്നര വർഷമാണ്. കോവിഡ് സമയത്ത് കളി മറന്ന് കുട്ടികൾ മൊബൈൽ ഫോണിലേക്ക് ചെക്കേറിയപ്പോൾ അവരെ തിരികെയെത്തിക്കാനാണ് രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കയ്യിൽ ചെണ്ടക്കോൽ എടുത്ത് നൽകിയത്. ശനിയാഴ്ച്ചയാണ് ഇവരുടെ അരങ്ങേറ്റം നടക്കുക. ഇനി ഒരു വിളിക്കപ്പുറം മേളപ്പറമ്പുകളെ ആവശത്തിലാഴ്ത്താൻ ഈ കുട്ടിക്കൂട്ടമുണ്ടാകും. ഇവർക്കായി കൂടുതൽ അവസരങ്ങളൊരുക്കാനുള്ള തയാറെടുപ്പിലാണ് മാതാപിതാക്കൾ.