sett-lottery

പാട്ടിന്റെ കൂട്ടില്‍ ഒരുലോട്ടറി വില്‍പ്പന. പശ്ചിമ കൊച്ചിയിലെ ഫിറോസ് സേട്ടിന്‍റെ ലോട്ടറി വില്‍പനകേന്ദ്രത്തില്‍ വരുന്നവര്‍ക്ക് പാട്ടുകേട്ട് ലോട്ടറി എടുത്ത് മടങ്ങാം. ഇനി വരുന്നവര്‍ പാട്ടുപാടാനറിയുന്നവരാണെങ്കില്‍ അവര്‍ക്ക് കരോക്കെയുടെ അകമ്പടിയില്‍ പാടാനും സേട്ട് അവസരമൊരുക്കും.

 

ഫിറോസ് സേട്ടിന്റെ ഒരുദിവസത്തെ ലോട്ടറി വില്‍പന ആരംഭിക്കുകയാണ്. പോകെ പോകെ പാട്ടങ്ങ് മുറുകും. വൈകിട്ടായാല്‍ ആളുകൂടും. പിന്നെ പിന്നെ വരുന്നവര്‍ പലരും പാട്ടുകാരാകും. പലഭാഷകളിലുള്ള പാട്ടുകളിങ്ങനെ രാത്രി വൈകിയും തുടരും. സേട്ടിന്റെ പാട്ടുകച്ചവടത്തിന് തൊട്ടടുത്തുള്ള ഷോപ്പുകാരുടെയും നാട്ടുകാരുടെയും പിന്തുണയുമുണ്ട്.

ENGLISH SUMMARY:

Story on Music enthusiast Sett and his lottery shop