കെപിസിസി അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ.സുധാകരനെതിരെ ‘കൂടോത്ര’ പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ‘കൂടോത്ര’ വിവാദം ചർച്ചയായത്. ഇതിന് പിന്നാലെ മിഥുനം സിനിമയിലെ 'കൂടോത്രം' സീനിലെ ഡയലോഗുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവ് എംഎം മണി.
കൂടോത്രം എടുക്കാന്‍ വരുന്ന നെടുമുടി വേണുവിന്‍റെ സ്വാമി കഥാപാത്രത്തിന്‍റെയും ജഗതിയും ഇന്നസെന്‍റും മോഹന്‍ലാലും തമ്മിലുള്ള എവര്‍ഗ്രീന്‍ സീനിന്‍റെ ചിത്രമാണ് കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച സിനിമ എന്ന അടിക്കുറുപ്പോടെ എംഎം മണി പങ്കുവച്ചിരിക്കുന്നത്