- 1

ജനകീയ നേതാവിന്റെ ഒന്നാം ചരമവാർഷിക ദിനത്തിലും പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് എത്താൻ കഴിഞ്ഞവരുടെയും കഴിയാത്തവരുടെയും മനസ്സ്  ഉമ്മൻചാണ്ടിക്കൊപ്പം ആയിരുന്നു. എങ്ങും നിറഞ്ഞ മനസ്സോടെയുള്ള പ്രാർത്ഥനകൾ. രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരും ഉൾപ്പെടെ പ്രാർത്ഥനകളുമായി കല്ലറയിലേക്ക് എത്തുന്നവരുടെ തിരക്ക് തുടരുകയാണ് .  

ജനക്കൂട്ടത്തിന്റെ നായകനെ തേടി അതേ ജനക്കൂട്ടം  പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് എത്തി.. വന്നവരെല്ലാം പൂക്കൾ കൊണ്ട് അലങ്കരിച്ച ഉമ്മൻചാണ്ടിയുടെ  കല്ലറയ്ക്ക് മുൻപിൽ കൈകൂപ്പി. പ്രാർത്ഥനകൾ പൂക്കളായി. 

രാഷ്ട്രീയ ഗുരുവിന്റെ വിയോഗത്തിന്റെ വേദനിക്കുന്ന ഓർമ്മകളിൽ നിന്ന് ഒരു കൊല്ലം കൊണ്ടും നേതാക്കൾക്ക് മുക്തരാവാൻ  കഴിഞ്ഞില്ല. 

അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പസിൻറെയും  കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസിന്റെയും കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം  കല്ലറയിൽ ധൂപ പ്രാർത്ഥന നടത്തി. 

ENGLISH SUMMARY:

First death anniversary of Oommen Chandy