facebook-post-about-arjun

ഗംഗാവാലി നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയ ട്രക്ക് അർജുന്‍റെത് തന്നെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വാഹന ഉടമക്കും,രഞ്ജിത്ത് ഇസ്രയേല്‍ അടക്കമുള്ളവര്‍ക്കും വ്യാപക വിമര്‍നം ഉണ്ടായിരുന്നു.കര്‍ണാടക സര്‍ക്കാര്‍ പുഴയില്‍ അര്‍ജുനെ തപ്പാം എന്ന് പറഞ്ഞപ്പോള്‍ ഇവരുടെ വാക്ക് കേട്ട് മാധ്യമങ്ങളും കേരള സര്‍ക്കാരും റോഡിലെ മണ്ണിന് പിന്നാലെ പോയെന്നാണ് പ്രാധാന വിമര്‍ശനം. ഇതിനെ കുറിച്ച്  മാഹിന്‍ അബുബക്കര്‍ എഴുതിയ കുറിപ്പാണ് സൈബറിടത്ത് ചര്‍ച്ച. 

കർണാടകയോട് ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പില്‍  നിങ്ങളുടെ നാടിനെ കുറിച്ചുള്ള ധാരണയെക്കാൾ മലയാളികൾക്കുണ്ടെന്ന് നടിച്ചത് മൂലമുണ്ടായ കാല താമസത്തിന് ക്ഷമ ചോദിക്കുന്നതായും,  തുടക്കം മുതൽ നദിയിലാണ് ട്രക്ക് ഉണ്ടാകുക എന്ന നിങ്ങളുടെ നിലപാടിനെയും, നിങ്ങൾ തുടക്കത്തിൽ നദിയിൽ നടത്തിയ തിരച്ചിലിനെയും വൈകാരികത ആളി കത്തിച്ചു സമ്മർദ്ദത്തിലാക്കി തകർത്തു കളഞ്ഞുവെന്ന് കുറിപ്പില്‍ പറയുന്നു. രക്ഷപ്രവർത്തനം എന്ന പേരിൽ ടീ ഷർട്ടുമിട്ട് ദുരന്ത ഭൂമിയിൽ വന്നു നിങ്ങൾക്ക് മേൽ കുതിര കയറിയെന്നും മനുഷ്യരെ കബളിപ്പിക്കുന്ന സ്വയം പ്രഖ്യാപിത വിദഗ്ധന്മാരെ പടിക്ക് പുറത്ത് നിർത്തണമെന്നും കുറിപ്പിലുണ്ട് . 

ENGLISH SUMMARY:

facebook post about arjun rescue operations