ajikumar

TOPICS COVERED

കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചതിൽ മലയാളി സൈനികരുടെ പങ്ക് വളരെ വലുതാണ്. വീരചരമമടഞ്ഞവരേയും യുദ്ധത്തിൽ പങ്കെടുത്തവരേയും സ്മരിക്കാതെ കാർഗിൽ വിജയ് ദിവസ് പൂർണമാകില്ല. 26 ആംവയസിൽ മാതൃ രാജ്യത്തിനായി കാർഗിലിൽ ജീവൻ ബലിയർപ്പിച്ച തിരുവനന്തപുരം വെള്ളനാട് കാരിക്കോണംസ്വദേശി അജികുമാറിന്റെ ഓർമ്മകൾ ഇന്നും നാടിന് നൊമ്പരമാണ്. ലാൻസ് നായിക് അജികുമാറിന്റെഓർമയ്ക്കായി വെള്ളനാട് സ്കൂൾ കെട്ടിടത്തിന് ഇന്ന് അജികുമാറിന്റെ പേര് നാമകരണം ചെയ്യുകയാണ്. 

 

ശാന്ത കുമാരി അമ്മയ്ക്ക് ഇന്നും മകന്റെ ഓർമ്മകൾ കണ്ണിനെ ഈറനണിയിക്കും. യുദ്ധമുഖത്ത് നിന്ന് ലാൻസ്നായിക് അജികുമാർ ഫോണിൽ അവസാനമായി സംസാരിച്ചതും വാത്സല്യ നിധിയായ തന്റെ ഈഅമ്മയോടാണ്. 

സൈനിക ഉദ്യോഗസ്ഥനായിരുന്ന നായിക്ക് എൻ.കൃഷ്ണൻ നായരുടെയും, ആർ. ശാന്ത കുമാരിയുടെയും" രണ്ടാമത്തെ മകനായിരുന്നു അജികുമാർ. ദ്രാസിൽ വെടിയേറ്റു വീണ അജികുമാറിനെ ഉദംപൂരിൽ എത്തിഭൗതിക ദേഹം തിരിച്ചറിയുന്നതും അന്ന് സേനയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മൂത്ത സഹോദരൻഅനിൽകുമാർ ആണ്. പനയറവട്ടത്ത് കുടുംബത്തിൽ നിന്ന് പന്ത്രണ്ട് സൈനികരാണ് ഇതുവരെ കരസേനയുടെ ഭാഗമായത്. ഇതിൽരണ്ടുപേർ ഇപ്പോഴും സൈനിക സേവനമനുഷ്ടിക്കുന്നു. ഇക്കഴിഞ്ഞ വർഷമാണ് വെള്ളനാട് കാരിക്കോണംറോഡിന് അജികുമാറിന്റെ പേര് നൽകുന്നത്. അജികുമാറിന്റെ ഓർമ്മകൾ ഇനിയും അടയാളപ്പെടുത്തണം എന്നനിശ്ചയദാർഢ്യമാണ് സുഹൃത്തുക്കളും വെള്ളനാട് ഗവ സ്കൂൾ പിടിഎയും ചേർന്ന് പുതിയ കെട്ടിടത്തിന്അജികുമാറിന്റെ പേര് നൽകുന്നത്.  കാർഗിലിലെ ദ്രാസിന്റെ ഹൃദയത്തിൽ നിന്ന് ടൈഗർ ഹില്ലിന്റെ ദൃശ്യം പതിയുന്നതിലും ആഴത്തിൽ ഇവിടെ, ഈമണ്ണിൽ അജികുമാറിന്റെ ഓർമ്മകൾ ഉറങ്ങുകയാണ്. 

Malayali soldiers played a very important role in India's victory in Kargil: